Saturday, May 11, 2024 7:31 pm

സിറിയയില്‍ ബോംബിട്ട് ആരംഭം ; യുദ്ധഭൂമിയിലേക്ക് ബൈഡനും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അധികാരമേറ്റതിന്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വെച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെയായിരുന്നു ആക്രമണം. 22 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ഇതെന്ന് പെന്റഗണ്‍ പറയുന്നു. ‘പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം യുഎസ് സേന കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു മേല്‍ വ്യോമാക്രമണം നടത്തി’ – എന്നാണ് ആക്രമണത്തെ കുറിച്ച് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയിറക്കിയത്. അമേരിക്കയെയും സഖ്യകക്ഷികളെയും സംരക്ഷിക്കാനാണ് പ്രസിഡണ്ട് ബൈഡന്റെ നടപടിയെന്നും കിര്‍ബി അവകാശപ്പെട്ടു.

ഖതൈബ് ഹിസ്ബുല്ല, ഖതൈബ് സയ്യിദ് അല്‍ ഷുഹദ തുടങ്ങിയ ഗ്രൂപ്പകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ക്ക് ശക്തമായ സന്ദേശം നല്‍കുക എന്ന രീതിയിലാണ് ആക്രമണം നടത്തിയത് എന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ല എന്നുമാണ് പെന്റഗണ്‍ നല്‍കുന്ന സൂചന. ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍-സിറിയന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. സിറിയയുമായി ബന്ധപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ പാലിക്കാന്‍ ഇരുവരും അഭ്യര്‍ത്ഥിച്ചു. ആക്രമണത്തെ ഇറാന്‍ അപലപിച്ചിട്ടുണ്ട്. അതിനിടെ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ഭരണമാറ്റം നടന്നെങ്കിലും ഇറാന് നേരെയുള്ള യുഎസ് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒ ഐ സി സി പത്തനംതിട്ട ജില്ലാ നേതൃ സംഗമം – അഡ്വ. പഴകുളം...

0
മനാമ : ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ...

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന ; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്

0
കണ്ണൂര്‍: ആറളത്ത് വനം ഉദ്യോഗസ്ഥര്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കര മേഖലയിൽ കാടുകയറിയും ഓട തകർന്നും...

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കര...

രാവിലെ 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഇനിയും പുറപ്പെട്ടില്ല; യാത്രക്കാർ പ്രതിഷേധത്തിൽ

0
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം പുറപ്പെടാൻ ഇനിയും...