ഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. ഭാവി എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് വരണമെന്നൈണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ വലിയ പദവിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യയിലേക്ക് വരണം. ഭാവി അനുഭവിച്ച് അറിയണമെങ്കിലും ഇന്ത്യയിലേക്ക് വരാം. ഭാവിയിൽ പ്രവർത്തിക്കണമെങ്കിലും ഇന്ത്യയിലേക്ക് വരാം.
ഞാൻ ഇപ്പോൾ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇന്ത്യയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്നെ വളരെ വലിയ പദവിയായി കാണുന്നു. ഇന്ത്യയുടെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, പ്രശംസനീയമാണെന്നു ഗാർസെറ്റി പറയുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രശംസിച്ചു. സാങ്കേതികവിദ്യയിലും സുരക്ഷയിലും ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്ത സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്നും” ജേക്ക് സള്ളിവൻ പറയുന്നു.