കൊവിഡ് പ്രതിരോധത്തിന് പാക്കിസ്ഥാന് സഹായവുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ഇസ്​ലാമാബാദ്​: കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കന്‍ അംബാസഡര്‍ പോള്‍ ജോണ്‍സാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​ ദശലക്ഷം ഡോളറിലധികം സംഭാവന നല്‍കികൊണ്ട്​ രാജ്യവ്യാപകമായി കോവിഡ്​ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും ദുരിതബാധിതരായ ആളുകളെ പരിചരിക്കുന്നതിനും പാകിസ്​താന്‍ സര്‍ക്കാരുമായി സഹകരിക്കുന്നുവെന്ന്​ പോള്‍ ജോണ്‍സ്​ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്​താന്‍ അധികൃതര്‍ മുന്‍‌ഗണനാ ആവശ്യങ്ങള്‍ക്കായി ഈ സംഭാവന ചെലവഴിക്കുമെന്നും അത്​ പൂര്‍ണമായും നല്‍കുന്നത്​ അമേരിക്കന്‍ ജനതയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്​താനിലെ കോവിഡ്​ വൈറസ് ഹോട്ട്‌ സ്‌പോട്ടുകളില്‍ മൂന്ന് പുതിയ മൊബൈല്‍ ലാബുകള്‍ ആരംഭിക്കുന്നതിന് മൊത്തം തുകയില്‍ നിന്ന് ഏകദേശം മൂന്ന്​ ദശലക്ഷം യു.എസ് ഡോളര്‍ ഉപയോഗിക്കും. ഇത് കൂടുതല്‍ കോവിഡ്​ പരിശോധനക്കും നിരീക്ഷണത്തിനും സഹായിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ പരിശീലനം നല്‍കുന്നതിനും അതിലൂടെ ആശുപത്രികളുടെ ഭാരം കുറക്കുന്നതിനും സംഭാവന ഉപയോഗപ്പെടുത്തും.

പാകിസ്​താനില്‍ ഇതുവരെ 7476 കോവിഡ്​ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത്​ 143 പേര്‍ ആണ് കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. പാകിസ്​താന്​ കോവിഡ്​ പ്രതിരോധത്തിന്​ അന്തരാഷ്​ട്ര നാണ്യനിധിയില്‍ നിന്നും 1.3 ബില്ല്യണ്‍ അടിയന്തര ധനസഹായമായി അനുവദിച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...