കൊവിഡ് കാലത്തെ കേരളത്തിന്റെ ശ്രമം മാതൃകാപരം : അഭിനന്ദനവുമായി യുഎന്‍ മനുഷ്യാവകാശ സമിതി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് അഭിനന്ദനം. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങള്‍ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണം. 46ാമത്തെ ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണത്തിലാണ് അധ്യക്ഷ മിഷേല്‍ ബാച്ചലെറ്റ് കേരളത്തെ പ്രശംസിച്ചത്.

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട അഭിപ്രായവും അവര്‍ വ്യക്തമാക്കി. കര്‍ഷക സമരം പരിഹരിക്കാന്‍ അര്‍ത്ഥവത്തായ കര്‍ഷക സര്‍ക്കാര്‍ ചര്‍ച്ചകള്‍ വേണം. ഇക്കാര്യത്തില്‍ കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചകള്‍ക്കായി നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസം ഉണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നതിലെ അതൃപ്തിയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...