യെമന് : തലസ്ഥാനമായ സനയില്‍ അമേരിക്കന്‍ സൈന്യം ഒന്നിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു . ഈ മാസം ആദ്യം ഇസ്രയേലിനെതിരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ശേഷം അമേരിക്കയും ബ്രിട്ടണും യെമനെതിരെ ആക്രമണം ശക്തമാക്കിയത്. യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്കയും ബ്രിട്ടണും യെമന് എതിരെ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മിഡില്‍ ഈസ്റ്റിലെ പെന്റഗണിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികളുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൗകര്യം, ആയുധ നിര്‍മാണ പ്ലാന്റുകള്‍, വെടിമരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം എന്നിവയായിരുന്നു ലക്ഷ്യമെന്ന് സെന്റ്‌കോം അവകാശപ്പെട്ടു. ചെങ്കടലിന് മുകളിലൂടെ ഒരു തീരദേശ റഡാര്‍ സൈറ്റും ഏഴ് ഹൂതി ക്രൂയിസ് മിസൈലുകളും ലക്ഷ്യമിട്ടായിരുന്നു കൂടുതല്‍ ആക്രമണങ്ങള്‍. സനയിലെ നിരവധി സ്‌ഫോടന സ്ഥലങ്ങളില്‍ നിന്ന് പുക ഉയരുന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1