ഇറാനെതിരെ യുദ്ധം തുടരും ; പുതിയ ഭരണകൂടം വരുമെന്നും ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇറാനെതിരെ യുദ്ധം തുടരുമെന്ന് യു.എസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയ ഭരണകൂടം വരും. റെസ പഹൽവിയെ പോലെയുള്ളവർ വന്നേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ വ്യോമ, നാവിക സേനകളെ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ നന്നായി പ്രവർത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിലുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

“അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, എയർ ഡിറ്റക്ഷൻ ഇല്ല. എല്ലാം തകർ‌ത്തു,” ട്രംപ് പറഞ്ഞു. ഇറാൻ ഇപ്പോഴും ഗൾഫ് അയൽക്കാർക്ക് നേരെ മിസൈലുകൾ പ്രയോ​ഗിക്കുന്നു. ഇറാന്റെ സൈന്യത്തെ ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസ് ഇറാനിയൻ വിക്ഷേപണ കേന്ദ്രങ്ങൾ ആക്രമിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള യു.എസ് – ഇസ്രായേൽ യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, ഷായുടെ മകൻ റെസ പഹ്‌ലവിയെക്കാൾ ഇറാനിൽ നിന്നുള്ള ഒരാൾ രാജ്യം നയിക്കുന്നതാണ് നല്ലതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് മേൽ താൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ യു.എസിനെ ആക്രമിക്കാൻ പോകുകയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പോകുകയാണെന്ന് അറിഞ്ഞിരുന്നു. പിന്നാലെ ഇറാൻ മേഖലയിലെ യുഎസ് സൗകര്യങ്ങൾ ആക്രമിക്കുമെന്ന് കരുതിയിതനാലുമാണ് യുഎസ് ഇറാനെ ആക്രമിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.

ഇറാനിനെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്കായി യു.എസ് സൈന്യത്തിന് താവളങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാരവും നിർത്തലാക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി പ്രസിഡന്റ് ട്രംപ് പറയുന്നു. “സ്പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ നിർത്തലാക്കാൻ പോകുന്നു. സ്പെയിനുമായി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ താൽപ്പര്യമില്ല,” ട്രംപ് പറഞ്ഞു.

 

 

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...