25 ദശലക്ഷം പേർ വോട്ട് ചെയ്തു ; സർവേയിൽ ട്രംപിനേക്കാൾ മുന്നേറി കമല

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറവേ, യുഎസിൽ വോട്ട് രേഖപ്പെടുത്തി 25 ദശലക്ഷത്തോളം വോട്ടർമാർ. നേരിട്ടും മെയിൽ ബാലറ്റിലുമാണു ജനം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പെൻസിൽവാനിയയിലെ ടെലിവിഷൻ സംവാദത്തിൽ വോട്ടർമാരുടെ പിന്തുണ തേടിയപ്പോൾ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ് ജോർജിയയിലാണു പ്രചാരണം നടത്തിയത്.‘‘എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് റെക്കോർഡ് നിലയിലാണ്. ഞങ്ങൾ ശരിക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. നമുക്കു നമ്മുടെ രാജ്യത്തെ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ’’– ട്രംപ് പറഞ്ഞു. നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിനു രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, തീവ്രമായ മത്സരം നടക്കുന്ന 7 സംസ്ഥാനങ്ങളിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നു തീരുമാനിക്കുന്ന 7 സംസ്ഥാനങ്ങളിൽ പെൻസിൽവാനിയയും ജോർജിയയും ഉൾപ്പെടും. 2 സ്ഥാനാർഥികളും ഈ സംസ്ഥാനങ്ങൾ സന്ദർശിക്കാനാണു ശ്രമിക്കുന്നത്. ഇത്തവണത്തേതു തന്റെ അവസാന രാഷ്ട്രീയ പോരാട്ടം ആയിരിക്കുമെന്നു ട്രംപ് പറഞ്ഞു. ‘‘ഞങ്ങൾ 9 വർഷമായി പ്രചാരണത്തിലാണ്. ഇനി 12 ദിവസം കൂടി മാത്രം. ഇത് അവസാനിക്കുന്നതു ദുഃഖകരമാണ്’’– സെബുലോണിൽ ട്രംപ് പറഞ്ഞു. യുഎസ് ജനാധിപത്യത്തിന് ട്രംപ് ഭീഷണിയാണെന്നു കമല ആവർത്തിച്ചു. ‘‘അങ്ങേയറ്റം ആശങ്കാജനകവും അവിശ്വസനീയമാംവിധം അപകടകരവുമാണ് ട്രംപിന്റെ നീക്കങ്ങൾ’’ എന്നു കമല അഭിപ്രായപ്പെട്ടു. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേയിൽ കമലയ്ക്കാണു നേരിയ ഭൂരിപക്ഷം. ദേശീയതലത്തിൽ കമല 46 ശതമാനം പിന്തുണ നേടിയപ്പോൾ 43 ശതമാനം ആളുകളാണു ട്രംപിനോടു താൽപര്യം പ്രകടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....