Saturday, July 5, 2025 8:59 am

യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യുഎസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം നൽകി ഇന്ത്യയിലെ യുഎസ് എംബസി. എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിർദേശം ബാധകമാണ്. ഓരോ വിസാ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതും ദേശീയ സുരക്ഷക്കും ഇത് അത്യാവശ്യമാണെന്നും എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. യുഎസ് നിയമപ്രകാരം വിസാ അപേക്ഷകരുടെ വിവരങ്ങളും അവരുടെ വ്യക്തിത്വവും പരിശോധിക്കുന്ന നടപടികൾ സുഗമമാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ഉദ്ദേശ്യമെന്നും എംബസി അറിയിച്ചു.

കഴിഞ്ഞദിവസമാണ് അമേരിക്കയിലേക്കുള്ള വിദ്യാർഥി വിസ അപേക്ഷകർ അവരുടെ സാമൂഹ്യ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശം നൽകിയത്. എഫ്എം,കുടിയേറ്റമല്ലാത്ത യുഎസ് വിസാ അപേക്ഷകർ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ സ്വകാര്യത ക്രമീകരണങ്ങൾ പബ്ലിക്ക് ആക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സോഷ്യൽമീഡിയ പരിശോധനയിലൂടെ രാജ്യം സന്ദർശിക്കുന്ന വ്യക്തികളെ ശരിയായ സ്‌ക്രീൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു. യുഎസ് വിസ നേടുന്നത് അവകാശമല്ല, ആനുകൂല്യമാണെന്നും വിസ നൽകിയ ശേഷവും വിസ സ്ക്രീനിങ് തുടരുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കാൻ വിസമ്മതിക്കുന്ന അപേക്ഷകൾ നിരസിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. നിയമങ്ങൾ ലംഘിച്ചാൽ വിസ റദ്ദാക്കാനുള്ള അവകാശം അധികാരികൾക്കുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.മേയിലായിരുന്നു വിദ്യാർഥി വിസനടപടികൾ യുഎസ് ട്രംപ് ഭരണകൂടം നിർത്തിവെച്ചിരുന്നത്. വിദേശ വിദ്യാർഥികളുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് അന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വിസ ടപടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടത്വായില്‍ ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു ; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

0
എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെന്റ് അലോഷ്യസ്...

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...