Saturday, March 15, 2025 12:36 pm

ശൈത്യകാല മുന്നറിയിപ്പ് ; അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടൺ : രാജ്യത്തുടനീളം കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അമേരിക്കയിലെ കാലാവസ്ഥാ പ്രവചകർ. അമേരിക്കയിൽ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും. കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവീസ് ഓഫീസിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് സിയറ നെവാഡയിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശീതകാല കൊടുങ്കാറ്റ് വീശിയേക്കും. മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളിൽ തിങ്കളാഴ്ച മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കും. ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും മണിക്കൂറിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഏകദേശം നാല് അടി വരെ മഞ്ഞുവീഴ്ച്ചയുണ്ടായേക്കാം. വരാനിരിക്കുന്ന അവധിക്കാല യാത്രകളെ ശീതകാല കൊടുങ്കാറ്റുകൾ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂനമർദ്ദം രാജ്യത്തി​​ന്‍റെ വടക്കുകിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനാൽ ബോസ്റ്റൺ മുതൽ ന്യൂയോർക്ക് വരെയുള്ള പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ന്യൂ ഹാംഷെയർ, വടക്കൻ മെയ്ൻ, അഡിറോണ്ടാക്ക്സ് എന്നിവയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ചയുണ്ടായേക്കാം. അതിനിടെ, പസഫിക് നോർത്ത് വെസ്റ്റി​ന്‍റെയും കാലിഫോർണിയയുടെയും ചില ഭാഗങ്ങൾ നേരത്തെ വീശിയ കൊടുങ്കാറ്റി​ന്‍റെ ഫലമായി ഉണ്ടായ വ്യാപകമായ വൈദ്യുതി മുടക്കത്തിൽ നിന്നും കരകയറുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാലിഫോർണിയയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പസഫിക് നോർത്ത് വെസ്റ്റിലെ ആയിരക്കണക്കിന് ആളുകൾ നിരവധി ദിവസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതിയില്ലാതെ ഇരുട്ടിൽ തുടരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിശ്വകർമ സർവീസ് സൊസൈറ്റിയുടെ മുടിയൂർക്കോണം ശാഖാ വാർഷിക സമ്മേളനം നടന്നു

0
പന്തളം : വിശ്വകർമ സർവീസ് സൊസൈറ്റി മുടിയൂർക്കോണം 949-ാംനമ്പർ ശാഖാ...

കുവൈത്തിൽ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്തിൽ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി...

പരുന്തുപാറ വിഷയം ; ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയും നിര്‍മ്മാണ നിരോധനവും ചര്‍ച്ചയാകുന്നു

0
ഇടുക്കി : പരുന്തുപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച...