ഇയർ ഫോൺ ഉപയോഗിക്കുന്നവർ ചില കാര്യങ്ങളിൽ കരുതൽ കാട്ടണം. അറുപത് ശതമാനത്തില്‍ അധികം സൗണ്ടോടുകൂടി ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ കേൾവി ശക്തിയെ സാരമായി ബാധിക്കും. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി അറുപത് ശതമാനത്തില്‍ കുറച്ച് വോളിയം ഉപയോഗിക്കാന്‍ ശ്രമിക്കുക. തുടര്‍ച്ചയായി ഇയര്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോൾ ഓരോ മണിക്കൂറിലും 5-10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് ഉചിതമാണ്. അത്തരത്തില്‍ ബ്രേക്ക് എടുക്കുന്നതിലൂടെ ചെവികള്‍ക്ക് റെസ്റ്റ് നല്‍കാന്‍ സാധിക്കും. ചെവിക്കുള്ളിലേക്ക് ഇയർ ഫോൺവെയ്ക്കുന്നതിന് മുമ്പും എടുത്തതിന് ശേഷവും തുടച്ച് വെയ്ക്കുക. അലഷ്യമായി ഇയർ ഫോൺ ഇടരുത്. ഇയര്‍ബഡ്സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടന്‍ പാഡ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
പൊടി, സൂക്ഷ്മാണുക്കള്‍, മറ്റേതെങ്കിലും വസ്തുക്കള്‍ തുടങ്ങിയവ ഇയര്‍ഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കില്‍ നന്നായി വൃത്തിയാക്കണം. ഫോൺ കോൾ വരുമ്പോൾ വേഗത്തിൽ കുത്തുന്നതിന് മുമ്പ് ഇത് ഓർക്കുക. ഇയർ ഫോൺ കുത്തിയതിന് ശേഷം മറ്റ് ജോലികൾ ചെയ്യുന്നവരുണ്ട്. ഇവർ ഇടയ്ക്ക് ചെവിക്ക് റസ്റ്റ് നൽകണം. ഇയര്‍ഫോണ്‍ അധിക നേരം ഉപയോഗിക്കുകയാണേങ്കിൽ ചെവിയുടെയുള്ള് വിയർക്കുന്നതായി തോന്നും. ചെവിക്കുള്ളിലെ താപനില കൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ സമയം ഇത് ഇളക്കി എടുക്കുക. വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.