Thursday, May 8, 2025 4:23 pm

തക്കാളി ഉപയോഗിക്കൂ ; ചർമ്മത്തെ സൗന്ദര്യമാക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തക്കാളിയിൽ ചർമ്മ സംരക്ഷണത്തിനുള്ള വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി എന്നിവയാണ് അവ.  ഈ വിറ്റാമിനുകളെല്ലാം ചർമ്മത്തിന് തിളക്കം നൽകുന്നവയാണ്. ചർമ്മകോശങ്ങളുടെ പുനരുജ്ജീവനം വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ എ ധാരാളം സഹായിക്കുന്നു. ഇത് പാടുകളുടെയും മുഖക്കുരു പാടുകളുടെയും രൂപം ലഘൂകരിക്കുന്നു.

തക്കാളി അസിഡിറ്റി സ്വഭാവമുള്ളതാണ്. അവയിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. തക്കാളി കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടുകയോ ചെയ്യാം.

തക്കാളി തുറന്ന സുഷിരങ്ങളും ബ്ലാക്ക്‌ഹെഡ്‌സും കുറയ്ക്കാൻ സഹായിക്കുന്നു. ഒരു തക്കാളി പകുതിയായി മുറിച്ച് മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വിറ്റാമിൻ സിയും എയും അടങ്ങിയ തക്കാളി സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സൂര്യതാപത്തിന്‍റെ  ഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മത്തെ ശമിപ്പിക്കുകയും ചർമ്മത്തിന്‍റെ  ഉപരിതലത്തിലെ ചൂട് കുറയ്ക്കുകയും സൂര്യതാപം മൂലമുണ്ടാകുന്ന ചുവപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ക്യൂബ് ഐസ് ക്യൂബ്, നാല് പുതിനയില, രണ്ട് തക്കാളി എന്നിവ ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ഈ തക്കാളി ഷുഗർ സ്‌ക്രബ് ചർമ്മത്തെ സ്വാഭാവികമായി തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.

ഒരു തക്കാളിയും രണ്ട് ടേബിൾസ്പൂൺ കുക്കുമ്പർ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനിനൊപ്പം മിക്സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം മുഖത്ത് 15-20 മിനുട്ട് ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. കുക്കുമ്പറിലെ ജലാംശം മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും പ്രകൃതിദത്ത എണ്ണകൾ നിലനിർത്താനും സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് ഇത് മികച്ചൊരു പാക്കാണിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു

0
ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു....

ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്

0
ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : പമ്പ പാതയിൽ മുറിച്ചു നീക്കേണ്ടത് 21 മരങ്ങൾ

0
ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി...

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ സിബിഐ ചോദ്യം ചെയ്തു

0
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ...