ഉഷയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരുതലും കൈതാങ്ങും കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ എത്തിയ ആറന്മുള സ്വദേശി ഉഷയുടെ ആവശ്യം അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പെടുത്തണം എന്നതായിരുന്നു. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഉഷയ്ക്ക് പ്രായത്തിന്റെതായ അവശതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. അദാലത്തിനെത്തി മന്ത്രിയെ കണ്ട ഉഷ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പ്പെടുത്തണം. ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള രേഖകള്‍ നല്‍കി ഉഷയുടെ ജീവിതം സുരക്ഷിതമാക്കുമെന്നും ഉറപ്പ് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്ക് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു എന്നതിന്റെ ഉദാഹരണമാണ് ഉഷ. സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണം കുറച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അതി ദാരിദ്ര നിര്‍മാര്‍ജന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതി വഴി സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ ; പോലീസ് അന്വേഷണം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ....

ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍

0
ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ...

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...