എന്‍റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം : ടൊവിനോ തോമസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസ്സഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകളെന്നും ടൊവിനോ കുറിച്ചു.

നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്‍റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൌഹൃദം വിശദീകരിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ഈ കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...