ഡെറാഡൂണ്‍: ബാംഗപാനി ജില്ലയിലുണ്ടായ കനത്ത മഴയില്‍ മേട്ടി ഗ്രാമത്തിലെ യുവതി മരിച്ചു. ഒരാളെ കാണാതായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇവിടെ 179.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ഗോരി നദിയിലെ വെള്ളത്തില്‍ വീണാണ് രാധാ ദേവി മരിച്ചത്. ജാര ജിബില്‍ ഗ്രാമത്തിലെ കലാവതി ദേവിയെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ശുക്ല പറഞ്ഞു.
ലുംതിയില്‍ പാലം കവിഞ്ഞ് വെള്ളം ഒഴുകി. 40 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോല്‍ജിബി- മുന്‍സിയാരി റോഡ് തകര്‍ന്നതോടെ ഈ ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ശുക്ല പറഞ്ഞു.