ലക്നൗ : ഉത്തര്‍പ്രദേശ് എംല്‍എക്കെതിരെ പരാതിയുമായി യുവതി. എംഎല്‍എ നിരന്തരം ശല്യം ചെയ്തെന്ന പരാതിയാണ് ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
എംഎല്‍എയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന തന്നോട് ഇയാള്‍ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിലുണ്ട്. എംഎല്‍എ നിരന്തരമായി ശല്യം ചെയ്തെന്നും വീട്ടിലേക്ക് വിളിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് ഗോമ്തി നഗര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് സിങ് പറഞ്ഞു. അസംഗഡിലെ മുബാറക്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഷാ അലം. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.