കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയായ സൂരജിന്‍റെ അച്ഛന് ജാമ്യം ലഭിച്ചു. പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസിന്‍റെ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. സൂരജ് മാത്രമാണ് കേസില്‍ പ്രതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്.
ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്പിനെ പതിനായിരം രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്ത് വന്നത്.