റാന്നി : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പെരുനാട് കക്കാട്ടു കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്രം പാട്ട് മഹോത്സവത്തേനുബന്ധിച്ച് രണ്ടാം ദിവസമായ ഇന്ന് രാവിലെ അഷ്ടഭിഷേകവും നെയ്യഭിഷേകവും മഹാഗണപതി ഹോമവും ഉഷ പൂജയും ദേവി നടയില്‍ പൊങ്കാലയും നടത്തി. ക്ഷേത്ര ഉപദേശക കമ്മിറ്റി പ്രസിഡന്റ് അരുണ്‍ അനിരുദ്ധന്‍, സെക്രട്ടറി സോമസുന്ദരന്‍ പിള്ള, ഉപദേശക കമ്മിറ്റി അംഗങ്ങളായ വിശ്വനാഥന്‍ നായര്‍, ഹരി തോണിക്കടവില്‍, രാജേന്ദ്രന്‍ നായര്‍, മനോഹരന്‍, സതീഷ് കുമാര്‍, അഭിലാഷ്, സുമ അഭിലാഷ്, ഗീതാ രാധാകൃഷ്ണന്‍, രത്ന്നമ്മ, ഷൈലജ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം അത്താഴ പൂജയും ശ്രീഭൂതബലിയും കളമെഴുത്തും പാട്ടും നടന്നു. ശേഷം ഹരിഹരാസനം പാടി നടയടച്ചു. തിരുവുത്സവത്തിന്റെ മൂന്നാം ദിവസമായ നാളെ (ഏപ്രില്‍ 30) രാവിലെ ഗണപതി ഹോമം, അഷ്ട്ടാഭിഷേകം നെയ്യഭിഷേകം, നവകം കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി അതിനു ശേഷം കളമെഴുത്തും പാട്ടും നടക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail –





























