അടൂര്‍ : ഉത്ര കൊലക്കേസ് പ്രതികളെ ഒളിവിൽ താമസിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തില്‍ അടൂര്‍ ഡി.വൈ.എസ്.പി ഓഫീസിനു മുമ്പില്‍ പ്രതിഷേധയോഗം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ യോഗം ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനന്ദു പി കുറുപ്പ് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് തെങ്ങമം,
ജില്ലാ ജനറൽ സെക്രട്ടറി നിതീഷ് തിരുവല്ല , ജില്ലാ സെക്രട്ടറി ശരത് പന്തളം , മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ചൂരക്കോട് , ശരത് ഏഴംകുളം , റിജു ഡാനിയൽ , കൃഷ്ണ കുമാർ, ശ്യാം ചൂരക്കോട് എന്നിവർ പങ്കെടുത്തു.
ഉത്ര കൊലക്കേസ് ; പ്രതികളെ ഒളിവിൽ താമസിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം – യുവമോര്‍ച്ച
RECENT NEWS
Advertisment