ജയലളിതയുടെ മുഴുവന്‍ സ്വത്തിന്റെയും അവകാശികള്‍ ഇനി ദീപയും ദീപക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വത്തിന്റെ അവകാശികളെ പ്രഖ്യാപിച്ച്‌ മദ്രാസ് ഹൈക്കോടതി. പെയ്സ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകമാക്കാനും ബാക്കി ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ അനന്തരവള്‍ ജെ ദീപയെയും  അനന്തരവന്‍ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്. അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ വേദ നിലയത്തെ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.

ജയലളിതയുടെ സ്വത്തുക്കളുടെ ഒരു ഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ദീപയും ദീപക്കും കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വേദനിലയം താത്ക്കാലികമായി കൈവശപ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു. വേദ നിലയത്തെ സ്മാരകമായി മാറ്റുന്നതിനുള്ള ദീര്‍ഘകാല ക്രമീകരണങ്ങള്‍ക്കായി പുരട്ച്ചി തലൈവി ഡോ. ജെ. ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സിലൂടെ ഉദ്ദേശിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഹൈക്കോടതി വിധി. ജയലളിതയുടെ സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറും ദീപകും രണ്ട് വര്‍ഷം മുമ്പാണ്‌ ഹൈക്കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...