ഉത്തർപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണം; ആവശ്യവുമായി കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ. മീററ്റ് തലസ്ഥാനമായി പശ്ചിമ ഉത്തർപ്രദേശ് പ്രത്യേക സംസ്ഥാനമാക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. ഞായറാഴ്ച മീററ്റിൽ നടന്ന അന്താരാഷ്ട്ര ജാട്ട് പാർലമെന്റിലാണ് മന്ത്രി ഇക്കാര്യമുന്നയിച്ചത്. ‘പടിഞ്ഞാറൻ ഉത്തർപ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാകണം. ഇവിടെ ജനസംഖ്യ എട്ട് കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റർ അകലെയാണ്. അതിനാൽ ഈ ആവശ്യം പൂർണമായും ന്യായമാണ്’ എന്ന് ബല്യാൺ പറഞ്ഞു.

ജാട്ട് സംവരണത്തെക്കുറിച്ചും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ‘മോശമായി വാദിച്ചതുകൊണ്ടാണ് ജാട്ട് സംവരണം അവസാനിച്ചതെന്ന് പറയുന്നത് തെറ്റാണ്. സർക്കാർ നിലപാട് ശക്തമായി കോടതിയിൽ അവതരിപ്പിച്ചു. ഭാവിയിൽ സംവരണത്തെക്കുറിച്ച് ആരു സംസാരിച്ചാലും ഞാൻ പിന്നിലുണ്ടാകും’ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജാട്ട് സമുദായത്തിൽപ്പെട്ട ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. പടിഞ്ഞാറൻ ഉത്തർപ്രദേശ് പ്രത്യേക സംസ്ഥാനമാക്കുക, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്, സർ ഛോട്ടു റാം, രാജ മഹേന്ദ്ര സിങ് എന്നിവർക്ക് ഭാരതരത്‌ന നൽകുക, പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാരാജാ സൂരജ്മലിന്റെ സ്മാരകം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചടങ്ങിൽ ഉയർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...