ഉത്തര്‍പ്രദേശ് : ഇക്കോ ടൂറിസത്തിന്റെ സാധ്യത വര്‍ധിപ്പിക്കാന്‍ പദ്ധതി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. ഒരോ ജില്ലയിലും പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള സ്ഥലങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ആശയം. കണ്ടെത്തുന്ന സ്ഥലങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കും.
ഇതിന് മുന്നോടിയായി വനംവകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതിക്ക് കീഴില്‍ കൊണ്ട് വരാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയാണ്. ഇതിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുയാണ് ലക്ഷ്യം. വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ ഡെസ്റ്റിനേഷന്‍ (ഒഡിഒഡി) പദ്ധതിക്ക് കീഴിലാവും ഇത് നടപ്പാക്കുക. ഇതിന്റെ ഭാഗമായി 56 ജില്ലകളിലായി പ്രകൃതിയുമായി ഇണങ്ങിയ 56 സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തി.