ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; കനത്തമഴയിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : കേരളത്തിന്​ പിന്നാ​ലെ ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം. നഗരങ്ങളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി​. 16 പേർ മരിച്ചതായാണ്​ ഔദ്യോഗിക റിപ്പോർട്ട്​. എന്നാൽ മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ്​ വിവരം. നൈനിത്താളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

ഇതിന്​ പിന്നാലെ ഉണ്ടായ കനത്ത​ പേമാരിയിൽ വൻനാശനഷ്​ടമാണ് സംസ്ഥാനത്ത്​​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കൃഷിഭൂമികൾ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്​.

രാംനഗറിന്​ സമീപ​ത്തെ സ്വകാര്യ റിസോർട്ടിൽ 100 പേർ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡി.ജി.പി അശോക് കുമാർ അറിയിച്ചു. അവർക്ക്​ വേണ്ടിയുള്ള രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​.സംസ്ഥാനത്ത്​ വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്ന്​ ഉത്തരാഖണ്ഡ്​ സർക്കാർ അറിയിച്ചു. ഹെക്​ടർ കണക്കിന്​ ഭൂമിയിലെ കൃഷി നശിച്ചതായി കർഷകർ പറയുന്നു. മഴക്കെടുതിയിൽ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...