കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി ; റെഡ് അലർട്ട് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളത്തിൽ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡക്സ്. 8-10നും ഇടയ്ക്ക് അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം വരുമ്പോഴാണ് ഓറഞ്ച് അലർട്ട്. കോട്ടയം-10, കൊല്ലം-8, മലപ്പുറം-9, പാലക്കാട്‌- 8 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. എറണാകുളം-7, കോഴിക്കോട്-7, തൃശൂർ-6, തിരുവനന്തപുരം-7, വയനാട് -6 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. യെല്ലോ ലെവൽ ആണ് ഈ ജില്ലകളിൽ. കണ്ണൂർ -5, ആലപ്പുഴ -5, കാസർഗോഡ്- 4 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....