കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസിന്റെ മൊഴി രേഖപ്പെടുത്തി ഇ.ഡി. കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ വെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മൊഴി രേഖപ്പെടുത്തിയത്. യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ബന്ധവും യൂണിടാക്കിന് കരാര്‍ നല്‍കി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ലൈഫ് മിഷന്‍ സി.ഇ.ഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിക്കായി ലഭിച്ച പണത്തില്‍ ഒരു ഭാഗം തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.