കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കുന്നതിനായി യു.എൻ അഭയാർഥി ഹൈകമീഷണറുമായി ഒപ്പുവെച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി). രണ്ട് ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്.ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥികളുടെ ജീവിതം, സുരക്ഷ, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹാർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഏകദേശം 18,000 കുടുംബങ്ങൾക്ക് വീടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള അവശ്യ നിർമാണ സാമഗ്രികളും പാചകത്തിന് ദ്രവീകൃത പെട്രോളിയം വാതകവും നൽകും.12 മാസത്തിനകം ഏകദേശം 140,000 വ്യക്തികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കെ.എഫ്.എ.ഇ.ഡിയും യു.എൻ.എച്ച്സി.ആറും തമ്മിലുള്ള ആറാമത്തേതും ബംഗ്ലാദേശിലെ റോഹിങ്ക്യകളെ പിന്തുണക്കുന്ന ആദ്യത്തേതുമാണ് ഈ സംരംഭം. 2016 മുതൽ യു.എൻ.എച്ച്സി.ആറിന് ഏകദേശം 22 മില്യൺ യു.എസ് ഡോളർ ഗ്രാന്റുകൾ നൽകിയതായും വലീദ് അൽ ബഹാർ പറഞ്ഞു. ലോകമെമ്പാടുമുള്ള അഭയാർഥികളെ പിന്തുണക്കുന്ന കുവൈത്തിനും കെ.എഫ്.എ.ഇ.ഡി കുവൈത്തിലെ യു.എൻ.എച്ച്സി.ആർ പ്രതിനിധി നിസ്രീൻ റാബിയാൻ നന്ദി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1