Saturday, April 26, 2025 12:48 pm

ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ജില്ലയിലെ ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിനെ ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തുനിന്നും ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ്‌ സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള  നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാവുക. ജില്ലയില്‍ നിലവിലുണ്ടായിരുന്ന കണ്ടെയന്റ്‌മെന്റ് സോണുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10, 16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 40 സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണ്. ജില്ലയില്‍ രണ്ടുപേരാണ് വൈറസ് ബാധിച്ച്‌ ചികില്‍സയിലുള്ളത്. ഇന്ന് മൂന്നുപേരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആകെ അഞ്ചുപേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം കോട്ടയം ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസമായി. ഇതുവരെ 20 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 257 പേര്‍ക്കും ഉള്‍പ്പടെ 259 പേര്‍ക്ക് ഇന്ന് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. വിദേശത്തുനിന്നെത്തിയ 214 പേരും മറ്റ് സംസ്ഥാങ്ങളില്‍നിന്നെത്തിയ 1,619 പേരും ഉള്‍പ്പടെ 1,901 പേരാണ് ഇപ്പോള്‍ ആകെ ക്വാറന്റൈനില്‍ കഴിയുന്നത്. 61 സാമ്പിളുകള്‍കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പോലീസ്

0
വയനാട് : വയനാട് ഡി സി സി ട്രഷററായിരുന്ന എൻ എം...

ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികൾ അറസ്റ്റിൽ

0
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ അറസ്റ്റ് ചെയ്തു....

ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 3070 കൊലപാതകങ്ങൾ

0
കോട്ടയം: ഒൻപത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായത് 3070 കൊലപാതകങ്ങൾ. സമീപകാലത്ത് ഏറ്റവുമധികം ഗുണ്ടാ...

ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപെടുത്തി പോലീസ്

0
മലപ്പുറം : പ്രണയം തകർന്ന നിരാശയിൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ...