നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് എകെജി സെന്ററിലെ പ്യൂൺ മറുപടി നൽകുമെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് കോണ്‍ഗ്രസ് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എംവി നികേഷ് കുമാര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തന്നോട് ചോദ്യം ചോദിക്കാൻ ആരാണ് നികേഷ്‍കുമാര്‍ എന്ന് ചോദിച്ച സതീശൻ നികേഷ് കുമാര്‍ എകെജി സെന്‍ററിലെ പ്യൂണിനോടോ അറ്റന്‍ഡര്‍മാരോടോ ചോദ്യങ്ങള്‍ ചോദിച്ചാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ചോദിച്ചാൽ മറുപടി പറയും. നികേഷ് കുമാർ എകെജി സെന്ററിലെ പ്യൂണോടോ അറ്റൻഡറോഡോ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപി.

കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയത്. സിപിഐഎമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നു. പറവൂരിൽ തനിക്കെതിരെ നോട്ടീസ് വിതരണം ചെയ്യുന്നു. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരിൽ വിതരണം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടണമെന്നും വിഡി സതീശൻ പറഞ്ഞു. സർവീസ് വോട്ടുകൾ ചെയ്യാൻ വൈകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാൻ ആകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമ്മീഷൻ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...