Monday, May 20, 2024 1:34 am

സംഗീത മൂർത്തി… ദക്ഷിണാമൂർത്തി ജന്മവാർഷികം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഗീത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ, വി.ദക്ഷിണാമൂർത്തി സ്വാമിയുടെ 103-ാം ജന്മവാർഷികമാണ് ഇന്ന്. എത്ര കേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് സ്വാമി. ഹൃദയ സരസിലെ പ്രണയ പുഷ്പവും… കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും… വാതിൽ പഴുതിലൂടെ… തുടങ്ങി മലയാളി ഇന്നും പാടുന്ന ഒട്ടുമിക്ക നിത്യ ഹരിത ഗാനങ്ങളും സ്വാമിയുടെ സംഭാവനകാളാണ്. ചലച്ചിത്ര ഗാനത്തോട് ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ചുണ്ടുള്ള പാട്ടുകൾ ദക്ഷിണാമൂർത്തിയുടെ പ്രത്യേകതയായിരുന്നു.

1919 ഡിസംബർ ഒൻപതിന് വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു ദക്ഷിണാമൂർത്തി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താൽപര്യം പ്രകടിപ്പിച്ച അദ്ദേഹത്തിന്‍റെ ആദ്യ ഗുരു അമ്മ തന്നെയാണ്. തന്‍റെ പന്ത്രണ്ടാമത്തെ വയസ്സിൽ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി കർണ്ണാടകസംഗീതം അഭ്യസിച്ചു.

കെ. കെ. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഗാനരചനയിൽ ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് ചെയ്ത ശ്യാമരാഗം ആണ് അദ്ദേഹം അവസാനമായി സംഗീതസംവിധാനം ചെയ്ത ചിത്രം.

1971 ൽ അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാരിന്‍റെ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു .1998 ൽ ജെ.സി.ഡാനിയൽ പുരസ്കാരവും 2003 ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്‍റെ കൈകളിൽ നിന്ന് ‘സംഗീത സരസ്വതി’ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. 2013 ലാണ് അദ്ദേഹത്തിന് സ്വാതിതിരുനാൾ പുരസ്കാരം ലഭിച്ചത്. സംഗീതത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ദക്ഷിണാമൂർത്തിയുടേത് . കാവ്യ ഭംഗിയും രാഗസാന്ദ്രവുമായ ഒരു പിടി ഗാനങ്ങളിലൂടെ ആ മഹാപ്രതിഭ ഇന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ നിലകൊള്ളുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...