അടൂര്‍ : കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക് സ്‌നേഹജലം പകര്‍ന്ന് നല്‍കുകയാണ് വി.കെ സ്റ്റാന്‍ലി ആനന്ദപ്പള്ളി എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍. ഗാന്ധി സ്മൃതി മൈതാനത്താണ് സ്റ്റാന്‍ലി മണ്‍പാത്രത്തില്‍ ജീവജലം നിറയ്ക്കുന്നത്. ഇവിടേക്ക് കാക്കയും കുരുവിയും മൈനയും എല്ലാം ആര്‍ത്തിയോടെ പറന്നിറങ്ങി ദാഹം തീര്‍ക്കുന്നു. കുളിര്‍മയുടെ തലപ്പൊക്കം ചാര്‍ത്തി ഗാന്ധി സ്മൃതി മൈതാനിയില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മഴമരങ്ങളില്‍ നിരവധി പക്ഷികളാണ് തങ്ങുന്നത്. ഇവയെല്ലാം ഇവിടെ വെച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. പക്ഷികള്‍ തലങ്ങും വിലങ്ങും പറന്ന് താഴെ വീണ് മരിക്കുന്നത് കണ്ട സ്റ്റാന്‍ലി പക്ഷി നിരീക്ഷകരെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.വെള്ളം കിട്ടാതെ ഇനിയും ഒരു പക്ഷിയും കൂടൊഴിയാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് നഗരഹൃദയത്തിലുള്ള ഗാന്ധി സ്മൃതി മൈതാനിയില്‍ മണ്‍കുടത്തില്‍ വെള്ളം വെയ്ക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് എത്തി കാലിയായ മണ്‍കുടത്തില്‍ വീണ്ടും വെള്ളം നിറച്ചുവെയ്ക്കും. പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























