കോന്നി : വി കോട്ടയം ഇളപ്പുപാറയിൽ റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പടർന്ന് പിടിച്ച് അൻപത് ഏക്കറോളം കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. അൻപത് ഏക്കർ റബ്ബർ തോട്ടത്തിലെ അടിക്കാടുകൾ പൂർണ്ണമായും കത്തി നശിച്ചു. കോന്നിയിൽ നിന്ന് രണ്ടും പത്തനംതിട്ടയിൽ നിന്ന് ഒന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കരിയിലകൾ കത്തിച്ചപ്പോൾ തീ പടർന്ന് പിടിച്ചതാകാനാണ് സാധ്യതയെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
വി. കോട്ടയം ഇളപ്പുപാറയിൽ റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു
RECENT NEWS
Advertisment