കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ: അരലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്‍റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വീഴ്ത്തിയത് വി കുഞ്ഞികൃഷ്ണനായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന ടി ഐ മധുസൂദനൻ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതോടെ പയ്യന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയായി ടിഐ മധുസൂദനൻ മാറുകയായിരുന്നു. ടിഐ മധുസൂദനൻ 93,695 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ എം പ്രദീപ് കുമാർ 43,915 വോട്ടാണ് നേടിയത്. ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങിയ അഡ്വ. കെ കെ ശ്രീധരൻ 11,308 വോട്ടുകളും 2021 -ൽ നേടിയിരുന്നു.

2016 -ൽ 40,263 വോട്ടിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന സി കൃഷ്‍ണൻ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചത്. 2011 -ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ സി കൃഷ്‍ണൻ കോൺഗ്രസ് ഐയുടെ കെ ബ്രിജേഷ് കുമാറിനെയായിരുന്നു പരാജയപ്പെടുത്തിയത്. 45,992 വോട്ടുകളായിരുന്നു കെ ബ്രിജേഷ് കുമാറിന് ലഭിച്ചത്. 2001-ലും 2006 -ലും പി കെ ശ്രീമതി ടീച്ചറായിരുന്നു പയ്യന്നൂരിൽ നിന്നും നിയമസഭയിലെത്തിയത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ട് കൂടുന്നതോ അല്ലെങ്കിൽ ചെറിയ വ്യത്യാസത്തിൽ വോട്ട് നിലനിർത്തുന്നതോ ആണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലെ രീതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...