ഡിജിപിക്കെതിരെ വി മുരളീധരൻ ; പോലീസ് അഴിമതിക്കെതിരെ കേന്ദ്ര ഇടപെടൽ ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാന പോലീസിനെതിരായ സിഎജി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം കൂടി നൽകിയ പണമാണ് വകമാറ്റിയത്. 12 000 വെടിയുണ്ടകൾ കാണാതെ പോയിട്ടും തൃപ്തികരമായ വിശദീകരണം പോലും നൽകാൻ പോലീസിലെ ഉത്തരവാദിത്തപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറാകുന്നില്ല. ഒരു മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതിയായ സംഭവത്തിൽ നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ  ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സിഎജി നടത്തിയിട്ടുള്ളത്. ഔദ്യോഗിക വിവരങ്ങളായി എത്തിയിട്ടില്ലെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡിജിപിക്ക് പണം വകമാറ്റാൻ കഴിയില്ല. പിണറായി വിജയൻ അറിഞ്ഞിട്ടാണോ ഡിജിപിയുടെ തട്ടിപ്പെന്നും വി വിമുരളീധരൻ ചോദിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രയിലും സംശയങ്ങളുണ്ട്. വിവാദ കമ്പനിക്ക് യുകെയുമായി ബന്ധമുള്ള സാഹചര്യത്തിൽ ഡിജിപിയുടെ യുകെ യാത്ര പരിശോധിക്കണം. കേന്ദ്രത്തിന്റെ  അനുമതി വിദേശയാത്രയ്ക്കുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....