ന്യൂഡല്‍ഹി: കേരളത്തില്‍ അല്‍ ഖാഇദ ഭീകരര്‍ പിടിയിലായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ട്വിറ്ററിലാണ് മുരളീധരന്‍ പിണറായി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
‘സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള കേരളം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിത കേന്ദ്രമായിരിക്കുന്നു. അല്‍ ഖാഇദ ഭീകരര്‍ പിടിയിലായ സംഭവത്തില്‍ നിരുത്തരവാദിയും അഹങ്കാരിയുമായ കേരളത്തിന്റെ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതുപോലെ കേരളത്തിലുള്ള ഭീകരരേയും സംരക്ഷിക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.