സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം : യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്ത 25കാരന്‍ പോലീസ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരിയെന്ന യുവാവാണ് ബെംഗളുരു പോലീസിന്‍റെ പിടിയിലായത്. സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇയാള്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്നത്.

ബുധനാഴ്ച (സെപ്തംബര്‍16) 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിലൊളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. വളരെ സാധാരണ രീതിയിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച്‌ നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്നും പോലീസ് വിശദമാക്കുന്നു. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് ബെംഗളൂരു പോലീസ് വ്യക്തമാക്കുന്നത്.

മയക്കുമരുന്ന് ലഭിച്ചിരുന്നത് കൊറിയര്‍ വഴിയാണ്. എന്നാല്‍ കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് ലഹരി മരുന്ന് എത്തിച്ച്‌ നല്‍കുന്നയാളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായി കര്‍ണാടക പോലീസ് ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...