ബിബിസി ഡോക്യുമെൻ്ററിക്കെതിരെ വിമർശനവുമായി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗോധ്ര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെൻ്ററിക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ കോടതിവിധികളെപ്പോലും ഡോക്യുമെൻ്ററി ചോദ്യം ചെയ്യുന്നു. ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ലെന്നും വി മുരളീധരൻ പറഞ്ഞു.

“പരമോന്നത കോടതിയുടെ നിലപാടുകളെയും കോടതിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് ഈ പുതിയ ഡോക്യുമെൻ്ററി. കാരണം 2002 മുതൽ ഉന്നയിക്കപ്പെട്ടുവരുന്ന ആരോപണങ്ങൾ പഴകിത്തേഞ്ഞ ആരോപണങ്ങൾ സുപ്രിം കോടതി തന്നെ തള്ളിക്കളഞ്ഞ ആരോപണങ്ങൾ. ആ ആരോപണങ്ങൾ പഴയ കൊളോണിയൽ ഭരണാധികാരികളുടെ പിൻമുറക്കാർ കൊണ്ടുവരുമ്പോൾ അതിൻ്റെ പിന്നിൽ ആരുടെ ഗൂഢാലോചനയാണ് എന്നുള്ളത് അന്വേഷിക്കേണ്ടതുണ്ട്. ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ല.”- വി മുരളീധരൻ പറഞ്ഞു.

ഡോക്യുമെൻ്ററി നിരോധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഡോക്യുമെൻ്ററി നിരോധിച്ചതുകൊണ്ട് ആളുകൾ അത് സത്യമാണെന്ന് കരുതും എന്ന് കോൺഗ്രസിൻ്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് ഗൗരവ് വല്ലഭിൻ്റെ പരിഹാസം. “ബ്ലോക്ക് ഇൻ ഇന്ത്യ എന്നൊരു സർക്കാർ പദ്ധതിയുണ്ട്.

ബിബിസിയുടെ ആസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലുമായിരുന്നെങ്കിൽ മോദി സർക്കാർ ഇഡി, സിബിഐ, ഡിആർഐ തുടങ്ങിയ കേന്ദ്ര സേനകളെ അയച്ചേനെ. വാജ്പേയി മോദിയോട് ആവശ്യപ്പെട്ടത് രാജ ധർമം പിന്തുടരാനാണ്. ഡോക്യുമെൻ്ററി മറച്ചുവെച്ചതുകൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ളത് സത്യമാണെന്ന് ആളുകൾ കരുതും. നിങ്ങൾ ഭയന്നിരിക്കുന്നു എന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.”- ഗൗരവ് വല്ലഭ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...