തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ താന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വി മുരളീധരന്റെ കുറിപ്പ്
ബഹുമാനപ്പെട്ട ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനുമായി കഴിഞ്ഞ വെള്ളിയാഴ്ച സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.
ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി പരിപാടിക്കായി പോകാന്‍ തയ്യാറെടുക്കുമ്ബോഴാണ്. ഉടന്‍ തന്നെ ആ യാത്രയും, അടുത്ത ഒരാഴ്ചത്തെ പൊതുപരിപാടികളും റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി.
ഇവിടെ സ്വയം നിരീക്ഷണത്തില്‍ ആയതിനാല്‍ മുന്‍ നിശ്ചയിച്ച കൂടിക്കാഴ്ചകളിലും പരിപാടികളിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമറിയിക്കുന്നു.