തൃശൂർ : കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ബിജെപി പ്രവർത്തകർ മാത്രമല്ല മറ്റു പാർട്ടി പ്രവർത്തികരും ഭീകര വാദത്തിനു ഇരയാവുന്നു. പോലീസ് അക്രമികളെ കയർ ഊരി വിടുന്നു. സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്കു അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണം. കേസുകൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട് വി.മുരളീധരൻ സന്ദർശിച്ചു.
ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാലക്കാട് എസ്.പി ആര്‍. വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡി.വൈ.എസ്.പി മാര്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാന്പാറ, ചെര്‍പ്പുളശേരി സിഐ മാരും സംഘത്തിലുണ്ട്.
പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പഴയ വാഹനമാണ്. അതിന്‍റെ ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497990095, 9497987146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ഥിക്കുന്നു