സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ക്വട്ടേഷന്‍ ഗുണ്ട കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു. അരുണ്‍ കുമാര്‍ എന്ന ലേഖ കണ്ണന്‍ (30) ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കണ്ണന്‍ എന്ന് പോലീസ് പറയുന്നു.

ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്നതിന്‍റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണന്‍ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്‍റെ പിന്‍തുടര്‍ച്ചയാണ് ആക്രമണം. അരുണ്‍ കുമാറിനെ അന്വേഷിച്ച്‌ ഒരു സംഘം വീടിനടുത്തുള്ള കളിയന്‍ പറമ്പിലെ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയില്‍ അരുണിന്‍റെ തന്നെ കയ്യില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നാടന്‍ ബോബാണ് എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയായതിനാല്‍ തന്നെ അക്രമണം നടന്ന് കഴിഞ്ഞ് പോലിസ് എത്തിയ ശേഷം ആണ് ആളുകള്‍ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിന്‍റെ കൂട്ടാളികള്‍ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. പകപോക്കലിന്‍റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പോലിസ് പരിശോധിച്ചു വരുന്നു. 2019 ല്‍ പോള്‍ എന്ന പോലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുണ്‍കുമാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...