കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ; കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ ആവശ്യമാണെന്നും സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖലയിൽനിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻതന്നെ പഠിച്ച് റിപ്പോർട്ട് നൽകിയാൽ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥിപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്ക് മന്ത്രി മറുപടി നൽകി.

മെഡിക്കൽ കോളേജിന് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കും. ആരോഗ്യവകുപ്പിന്റെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും പഴയ കരിവണ്ടിയിലാണ് സഞ്ചരിക്കുന്നത്. സ്റ്റാഫ് പാറ്റേൺ പുതുക്കും. റീ ഓപ്ഷൻ പരിഗണിക്കും. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം നൽകും. ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രിൻസിപ്പൽമാരെ നിയമിക്കും. ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്ന് തടസ്സപ്പെടുത്തില്ലെന്ന് മന്ത്രി പറഞ്ഞു. ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്നും നന്നായി ജോലിചെയ്യുന്ന ആരെയും പിരിച്ചുവിടില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. എം.പി., എം.എൽ.എ. ഫണ്ടുകൾ, സി.എസ്.ആർ. ഫണ്ടുകൾ എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി.മാധവൻ, ഡി.എം.ഇ. ഡോ. കെ.വി.വിശ്വനാഥൻ, പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ആർ.എം.ഒ. ഡോ. ജ്യോതി ദാമോദർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...