Tuesday, April 22, 2025 9:47 am

മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത പ്രിവിലേജാണ് പിണറായി ഇയാള്‍ക്ക് നല്‍കുന്നത്. ജലീല്‍ കൂടി ഉള്‍പ്പെട്ട പിണറായിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ജലീലെന്നും മുരളീധരന്‍ ആരോപിച്ചു.

ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സി.പി.എം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജന്‍സികളേയും സി.പി.എം തള്ളുകയാണ്. സ്വജനപക്ഷപാതം അഴിമതിയാണെന്നാണ് സി.പി.എം നിലപാടെങ്കില്‍ അതിനെ ബാലന്‍ തള്ളുകയാണ് ചെയ്യുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയിലേക്ക് എത്തേണ്ടി വരുമെന്നും ബാലന്‍ പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു

0
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. റോമിലെ സെന്‍റ്...

അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റം ; ഉന്നത അന്വേഷണത്തിന് സർക്കാർ തീരുമാനം ആവശ്യമെന്ന് ലാൻഡ്...

0
പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച ഉന്നത അന്വേഷണം...

ഗാലറി തകര്‍ന്ന് അപകടം ; സംഘാടകര്‍ക്കെതിരേ കേസെടുത്ത് പോലീസ്

0
പോത്താനിക്കാട് : പോത്താനിക്കാടിനു സമീപം അടിവാട് ഞായറാഴ്ച രാത്രി ഫുട്‌ബോള്‍ മത്സരത്തിനായി...

ഫ്ലോറിഡയിൽ ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ വിമാനത്തില്‍ തീ പടര്‍ന്നു

0
ഫ്ലോറിഡ : ഫ്ലോറിഡ വിമാനത്താവളത്തില്‍ നിന്നും 284 യാത്രക്കാരുമായി ടേക്ക് ഓഫിന്...