‘നോട്ട് നിരോധനം’ സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ; വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : നോട്ട് നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീം കോടതി ഉത്തരവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ലഭിച്ച പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടായിരുന്നു ഇതെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ പോരാട്ടമാണെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നോട്ടു നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്‍റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു. കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളി. ഭിന്നവിധിയിലെ വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്ക് നല്ല നമസ്കാരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...

സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്....

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കെ കെ ശൈലജ

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി...