ദുബായ് : കേരളത്തിന്‍റെ ദേശീയ ഉത്സവം ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സറമന്ത്രി വി. മുരളീധരന്‍. നൂറ്റാണ്ടുകളായി കേരളത്തില്‍ ഓണം ആഘോഷിക്കുന്നതിന് ചരിത്ര രേഖകള്‍ തെളിവായുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തില്‍ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരന്‍ പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാബലി കേരളം ഭരിച്ചു എന്നത് ഒരു കെട്ടുകഥയാണ്. ഭാഗവതം എട്ടാം ഖണ്ഡത്തില്‍ മഹാബലിയെക്കുറിച്ചു പറയുന്നത് അദ്ദേഹം നര്‍മദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവെന്നാണ്. അതിപ്പോള്‍ മധ്യപ്രദേശിലാണ്. ഉദാരമതിയും നീതിമാനുമായ രാജാവായിരുന്നു മഹാബലിയെന്നും ഭാഗവതത്തില്‍ പറയുന്നു. അദ്ദേഹം കേരളം ഭരിച്ചതിന് ഒരു തെളിവും ശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.