Friday, April 11, 2025 11:13 am

സർക്കാർ സിബിഐയെ എതിർക്കുന്നത് തീവെട്ടിക്കൊള്ള പുറത്തുവരുമെന്ന ഭയം കാരണം ; വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ലൈഫ് ഉൾപ്പെടെയുള്ള തീവെട്ടിക്കൊള്ളകൾ പുറത്തുവരുമെന്ന ഭയമാണ് സർക്കാരിന്റെ സിബിഐ വിരോധത്തിന് കാരണം. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും വി മുരളീധരൻ പറഞ്ഞു. സിബിഐ അന്വേഷണം തടയാൻ സർക്കാർ ലക്ഷങ്ങൾ ചിലവഴിക്കുകയാണ്. വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകനെ ഡൽഹിയിൽ നിന്ന് ഇറക്കിയാണ് കേസ് വാദിക്കുന്നത്. പെരിയ കേസിലെ സിബിഐ അന്വേഷണം തടയാൻ സുപ്രിംകോടതി വരെ പോയി. ഒരു വർഷമായി സിബിഐയുടെ അന്വേഷണം സർക്കാർ തടസപ്പെടുത്തുകയാണ്. ഇത് സിബിഐ തന്നെ വെളിപ്പെടുത്തിയതാണ്.

ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിബിഐക്കെതിരെ വരാൻ പ്രേരണയായിട്ടുള്ളത് ഇതാണെന്നും വി. മുരളീധരൻ ആരോപിച്ചു. ലൈഫ് പദ്ധതിയിൽ യൂണിടാക്ക് ഉടമസ്ഥൻമാരും അതിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടുള്ള ആളുകളെയും പേരു പറഞ്ഞുകൊണ്ടാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ലൈഫിന്റെ ഒരു ഉദ്യോഗസ്ഥനെയും അതിൽ പ്രതി ചേർത്തിട്ടില്ല. പക്ഷെ സംസ്ഥാന സർക്കാർ യൂണിടാക്കിനെതിരായിട്ടുള്ള അഴിമതി അന്വേഷണം അട്ടിമറിക്കാനായി എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയിൽ പോയത്. മാർക്സിസ്റ്റ് പാർട്ടിയുടെ സിബിഐ വിരോധത്തിന്റെ അടിസ്ഥാനം, അവരുടെ രാഷ്ട്രീയ അഴിമതികൾ പുറത്തുവരും എന്നുള്ളതു കൊണ്ടാണെന്നും വി. മുരളീധരൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിമിംഗല ഛർദിൽ വിൽപന : മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

0
ക​ർ​ണാ​ട​ക: തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌...

അങ്ങാടി വിവേകോദയം ശൈവ വെള്ളാള സമാജം വാർഷികപൊതുയോഗവും കുടുംബസംഗമവും നടന്നു

0
റാന്നി : അങ്ങാടി എട്ടാം നമ്പർ വിവേകോദയം ശൈവ വെള്ളാള...

കോടതിഫീസ് വർധന : കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് പ്രതിഷേധിച്ചു

0
പത്തനംതിട്ട : കോടതിഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്വക്കേറ്റ്...

ആഗോള വിപണികളിലെ തകർച്ചക്കിടയിലും നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി സൂചികകൾ

0
മുംബൈ: ആഗോള വിപണികളിലെ തിരിച്ചടിക്കിടയിലും ഇന്ത്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി....