യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി അഞ്ചു വർഷത്തിനു ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഞ്ചാവ് വിൽപ്പന സംബന്ധിച്ച് പോലീസിനും എക്സൈസിനും വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിന്റെ ഭാഗമായി യുവാവിനെ മൃഗീയമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.

ഓട്ടോ ഡ്രൈവറായ കല്ലൂപ്പാറ കടമാൻകുളം അരീക്കപ്പറമ്പിൽ ബിജു ഏബ്രഹാമിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ  ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല പോലീസാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് നിന്നുമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.

2015 ഡിസംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടമാൻകുളം ഭാഗത്തടക്കം വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കടമാൻകുളം സ്വദേശിയായ പ്രവീണിനെ സംബന്ധിച്ച വിവരങ്ങൾ പോലീസിനും എക്സൈസിനും ചോർത്തി നൽകിയെന്ന് ആരോപിച്ച് പ്രവീണും ഇപ്പോൾ അറസ്റ്റിലായ നിർമലും അടങ്ങുന്ന നാലംഗ സംഘം ബിജുവിനെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് കവിയൂർ പുന്നിലം ഭാഗത്ത് വെച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബിജുവിന്റെ കൈകാലാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവം നടന്ന ദിവസം തന്നെ ഒന്നാം പ്രതിയായ പ്രവീണിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു . എസ് ഐ എ അനീസ്, എ എസ് ഐ കെ എൻ അനിൽ, സി പി ഒ മാരായ വിഷ്ണു ദേവ് , എം എസ് മനോജ് കുമാർ , ആർ എ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...