14 ദിവസം മുമ്പ്‌ കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: 14 ദിവസം മുമ്പ്‌ കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസില്‍. ക്ഷയരോഗ ബാധിതനായ സൂര്യബാന്‍ യാദവിന്റെ  മൃതദേഹമാണ് സെവരിയിലെ ടിബി ആശുപത്രിയിലെ കക്കൂസില്‍നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയില്‍നിന്ന് കാണാതായത്.

ആശുപത്രി ബ്ലോക്കിലെ കക്കൂസുകള്‍ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതുമാണ്. എന്നിട്ടും  14 ദിവസമായി മൃതദേഹം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് ദുരൂഹത ഉയര്‍ത്തുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിടുകയും വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

മരിച്ചിട്ട് ദിവസങ്ങളോളം കഴിഞ്ഞതിനാല്‍ ശരീരം അഴുകിയിരുന്നു, ഇതേതുടര്‍ന്ന് തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം യാദവിന്റെതാണെന്ന് വ്യക്തമായത്. സെപ്തംബര്‍ 30നാണ് യാദവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അയാള്‍ കൃത്യമായി അഡ്രസ്സ് നല്‍കിയിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ആശുപത്രിയില്‍ ആസമയം 11 കോവിഡ് പോസിറ്റീവ് രോഗികളുണ്ടായിരുന്നു. അവരോടൊപ്പം ഒന്നാം നിലയിലെ വാര്‍ഡിലാണ് യാദവിനെ പ്രവേശിപ്പിച്ചത്. എന്നാല്‍ കക്കൂസില്‍ പോയപ്പോള്‍ ശ്വാസതടസ്സം വന്ന് വീണതാകാമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഞങ്ങള്‍ ഇയാളെ കാണാതായത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ടിബി രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോകുന്നത് സാധാരണയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരാളുടെ മരണം സംഭവിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...