തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുന:സംഘടന നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. നേതൃമാറ്റത്തെപ്പറ്റി ഒന്നും തനിക്ക് അറിയില്ലെന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആറ്റിങ്ങലില്‍ മത്സരിക്കുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കെ.സുരേന്ദ്രനു പകരം മുരളീധരനെ അധ്യക്ഷനാക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 4 സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്‍മാരെ മാറ്റിയിരുന്നു. വി.മുരളീധരനെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരികെ കൊണ്ടുവന്നു സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.