തിരുവനന്തപുരം: ബിജെപി നേതാക്കളുടെ അരമനസന്ദര്‍ശനത്തെ പരിഹസിച്ച് മന്ത്രി വി.എന്‍ വാസവന്‍. അരമന സന്ദര്‍ശനം കുറുക്കന്‍ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്ന പോലെയെന്ന് മന്ത്രി പറഞ്ഞു. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപോലെയാണ് അവര്‍ ക്രിസ്ത്യന്‍ വീടുകളില്‍ എത്തുന്നത്. സംഘപരിവാറിന്റെ ക്രിസ്ത്യന്‍ ആക്രമണങ്ങള്‍ രാജ്യം മറന്നിട്ടില്ല എന്നും പുള്ളിപ്പുലിയുടെ പുള്ളികള്‍ മായ്ക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതാക്കളെ പരിഹസിച്ച മന്ത്രി ക്രിസ്ത്യന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെയും പരിഹസിച്ചു. കോണ്‍ഗ്രസിന് ഒരു വിഷയത്തിലും സ്വതന്ത്ര നിലപാട് എടുക്കാനാകില്ലെന്നും അവരുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മൃദുഹിന്ദുത്വ സമീപനമാണെന്നും മന്ത്രി പറഞ്ഞു.