വിഷുക്കണി ഒരുക്കിയും വിഷു കൈനീട്ടം നല്‍കിയും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുക്കണിക്കൊപ്പം കായിക ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കണി ഒരുക്കി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. അവധിക്കാല കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ വിഷുക്കൈനീട്ടം നല്‍കുകയും കായിക താരങ്ങള്‍ക്ക് വിഷു ആശംസകള്‍ നേരുകയും ചെയ്തു. ഒപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്തു.

അവധിക്കാല കായികപരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന 150 പരം കായികതാരങ്ങളും പരിശീലകനും ചടങ്ങില്‍ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിലെ കായികതാരങ്ങളില്‍ പുതിയ ഒരു കായിക സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് രണ്ടുദിവസം മുമ്പാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയാണ് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്നത്. അവധിക്കാല കായിക പരിശീല ക്യാമ്പ് മേയ് മാസം 15ന് അവസാനിക്കും.

 

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ പി അനിൽകുമാർ

0
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ...

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

0
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു...

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...