കോണ്‍ഗ്രസില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സിപിഎമ്മിനും എട്ടിന്റെ പണി ; പ്രതാപ് ചന്ദ്രന്റെ ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സിപിഎമ്മിനും എട്ടിന്റെ പണി പ്രതാപ് ചന്ദ്രന്റെ ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു. കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണെന്നാരോപിച്ച്‌ മക്കള്‍ നല്‍കിയ പരാതി പിന്‍വലിച്ചതാണ് സര്‍ക്കാരിനും സി.പി.എമ്മിനും തിരിച്ചടിയായത്. പ്രതാപചന്ദ്രന്റെ മക്കള്‍ നല്‍കിയ പരാതി ആയുധമാക്കി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ആക്രമിക്കാനായിരുന്നു നീക്കം.

ഈ ലക്ഷ്യം വെച്ച്‌ പരാതി മാധ്യമ ശ്രദ്ധയില്‍ എത്തിച്ചത് സി.പി.എം കേന്ദ്രങ്ങളായിരുന്നു. പരാതി സ്വീകരിച്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പതിവിന് വിപരീതമായി തിടുക്കത്തില്‍ നടപടി നീക്കിയതും രാഷ്ട്രീയ സമ്മര്‍ദ്ദ പ്രകാരമായിരുന്നു. നിയമോപദേശം തേടി കേസ് എടുക്കാന്‍ നീങ്ങിയ പോലീസിനും പരാതി പിന്‍വലിച്ചത് കനത്ത ക്ഷീണമായി. പരാതി പിന്‍വലിക്കുന്ന വിവരം പ്രതാപചന്ദ്രന്റെ മക്കള്‍ തന്നെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിനെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പരാതിയില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു വിശദീകരണം.

ഇതോടെ പരാതി വിവാദമാക്കാന്‍ ഉത്സാഹിച്ച സി.പി.എം കേന്ദ്രങ്ങള്‍ മാളത്തിലൊളിച്ചു. പരാതിയില്‍ നിയമോപദേശം തേടിയ സംസ്ഥാന പോലീസ് മേധാവിയും പിന്നെ മിണ്ടിയിട്ടില്ല. പ്രതാപചന്ദ്രന്റെ നിര്യാണം കഴിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ രൂക്ഷമായ തരത്തില്‍ കുറ്റപ്പെടുത്തലുണ്ടായിരുന്നു. പിന്നാലെ മക്കളുടെ പരാതി കൂടി വന്നതോ‌ടെ സി.പി.എം കേന്ദ്രങ്ങള്‍ അത്യുല്‍സാഹത്തിലായി. അങ്ങനെയാണ് പരാതി പുറത്തെത്തിച്ച്‌ വാര്‍ത്ത‌യാക്കിയത്.

എന്നാല്‍ കുടുംബവുമായി അടുപ്പമുളള കോണ്‍ഗ്രസ് നേതാക്കളും അഭ്യുദ്യയാകാംക്ഷികളും പരാതിയില്‍ നടപടി എടുക്കാനുളള സര്‍ക്കാരിന്റെ  താല്‍പര്യത്തിന് പിന്നിലെ രാഷ്ട്രീയം ബോധ്യപ്പെടുത്തി. ഇതോടെയാണ് പരാതി പിന്‍വലിക്കാന്‍ പ്രതാപചന്ദ്രന്റെ മക്കള്‍ തയാറായത്. ഇന്നലെയാണ് കെ പി സി സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണം കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നീവരാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവിനും കെ പി സി സി അധ്യക്ഷനും നല്‍കിയിരുന്നു. കെ പി സി സി യുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച വാര്‍ത്ത പ്രതാപ ചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പരാതിയിലെ ആരോപണം.

അപവാദ പ്രചാരണം നടത്തിയ കോഴിക്കോട് സ്വദേശികളായ പ്രമോദ് ,രമേശന്‍ എന്നീവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായി പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് മക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി തലസ്ഥാനത്തെ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നതായും ഇക്കാര്യം കെ പി സി സി അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ആരോപണ വിധേയരായ പ്രമോദും രമേശും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി‌യുടെ ചുമതലക്കാരാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുന്‍മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനായ പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ച പരാതിയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞ പോലീസ് മേധാവിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് സി.പി.എം കേന്ദ്രങ്ങള്‍ വാര്‍ത്ത തയാറാക്കി മാധ്യമങ്ങളിലേക്ക് എത്തിച്ചത്. ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസ് വന്നതോടെ അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് അനുനയപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി എടുക്കുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി പിന്‍വലിക്കാന്‍ കുടുംബം സമ്മതിച്ചതെന്നാണ് സൂചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...