പ്രീ പ്രൈമറി തലം മുതൽ തന്നെ സ്കൂളുകളില്‍ ട്രാഫിക് ബോധവൽക്കരണം ; പരിഗണനയിലെന്ന് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കമലേശ്വരം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്‌ ഉയർന്ന സാക്ഷരതാ നിരക്കും ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. എന്നാൽ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകുന്നത് ഏറെ നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും- മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന സാഹചര്യം എല്ലാവരിലും ഉണ്ടാവണം. അതിനുള്ള ബോധവൽക്കരണം വളരെ ചെറുപ്പത്തിൽ തന്നെ നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി കേരള സർക്കാർ 2022-23 വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ തിരുവനന്തപുരം സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളുടെ പരിസരത്തായി ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ട്രാഫിക് അവബോധം നൽകുന്നതിനായുള്ള ഈ ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...